/kalakaumudi/media/post_banners/e263fb98c4d01b021884eabdc179890d25c6c2ca3b0651990c5b8026f32360f5.jpg)
മാന്നാര്‍: ചെന്നിത്തല കാരാഴ്മ കിഴക്ക് വാര്യവീട്ടില്‍ സിജി മോഹനനെ(38) കാപ്പ നിയമപ്രകാരം നാടുകടത്തി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ക്കെതിരെ മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യു ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റെയിഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയും ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നാടുകടത്തില്‍. കാപ്പ വകുപ്പ് 15(1) പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ അധികാരപരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഒന്‍പത് മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
2005 മുതല്‍ കൊലപാതകം, കൊലപാതകശ്രമം, കഠിനദേഹോപദ്രവം, ഒരുക്കം കൂട്ടിയുള്ള ഭവനഭേദനം, അന്യായ തടസ്സം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍, തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. ഉത്തരവ് കാലയളവില്‍ ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ജില്ലയില്‍ പ്രവേശിച്ചാല്‍ കൂടുതല്‍ കടുത്ത നടപടി ഉണ്ടാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
