/kalakaumudi/media/post_banners/457f549e224e9617dfb3b0bd59ee3a72b9bc3e7698a7175af4e4b2aee1dd15e1.jpg)
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ട് നിന്ന് പ്രതിപക്ഷ നേതാക്കള്‍. മതപരമായ ചടങ്ങിനെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്ന് ചില നേതാക്കള്‍ ആരോപിച്ചു. മറ്റുചിലര്‍ പ്രാണപ്രതിഷ്ഠ തടങ്ങില്‍ പങ്കെടുക്കുന്നില്ലെങ്കിലും പിന്നീട് അയോധ്യയിലേക്ക് പോകുമെന്നും പ്രഖ്യാപിച്ചു.
ഭാരത് ജോഡോ നയാ യാത്രയുടെ ഭാഗമായി അസമിലുള്ള രാഹുല്‍ ഗാന്ധി, 15ാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവായ ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മസ്ഥലവും പശസ്ത തീര്‍ഥാടന കേന്ദ്രവുമായ ബടാദ്രവ ധാനില്‍ ഇന്ന് സന്ദര്‍ശനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നു. എന്നാല്‍, ഇവിടേക്ക് അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചു. അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി, തിങ്കളാഴ്ച മൂന്നുമണിക്കു ശേഷം രാഹുലിന് ബടാദ്രവ ധാനില്‍ സന്ദര്‍ശനം നടത്താമെന്നാണ് ബടാദ്രവ ധാന്‍ മാനേജ്മെന്റ് അറിയിക്കുന്നത്. രാമക്ഷേത്രവും ബടാദ്രവ ധാനും തമ്മില്‍ മത്സരം നടക്കുന്നുണ്ടെന്ന് പ്രതീതി ഉണ്ടാവാതിരിക്കാനായി രാഹുലിന്റെ സന്ദര്‍ശനം ഒഴിവാക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
രാഹുല്‍ ഗാന്ധിയുടെ യാത്രപോകുന്ന വഴി രാഹുല്‍ ഗാന്ധി കടന്നുപോകുമ്പോള്‍ ബി.ജെ.പി നേതാക്കള്‍, ജയ് ശ്രീറാം, മോദി എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ വിളിച്ച് ബി.ജെ.പി നടത്തിയ പ്രതിഷേധത്തിനെതിരെ രാജവ്യാപകമായി തിങ്കളാഴ്ച പ്രതിഷേധം നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
പള്ളി തകര്‍ത്ത് ക്ഷേത്രം പണിതതിനെ നേരത്തെ വിമര്‍ശിച്ച സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട്ടിലെ ഡി.എം.കെ സര്‍ക്കാര്‍, അയോധ്യയിലെ ചടങ്ങുകളുടെ പൊതുപ്രദര്‍ശനത്തിന് സംസ്ഥാനത്ത് അനുമതി നിഷേധിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്നും സേലത്ത് നടക്കുന്ന യൂത്ത് കോണ്‍ഫറന്‍സില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി.യുടെ ശ്രമമെന്നും ഡി.എം.കെ.യുടെ ആരോപിച്ചു.