സംസ്ഥാനത്ത് കനത്ത മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കാറ്റും ശക്തം, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നേരത്തെ ഓറഞ്ച് പ്രഖ്യാപിച്ചിരുന്നു.

author-image
Priya
New Update
സംസ്ഥാനത്ത് കനത്ത മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കാറ്റും ശക്തം, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നേരത്തെ ഓറഞ്ച് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ മലപ്പുറത്തും കോഴിക്കോടും കൂടി ഓറഞ്ച് അലര്‍ട്ട് ആണ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. തെക്കന്‍ തമിഴ്‌നാട് തീരത്തായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കാറ്റും ശക്തമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീലങ്കയ്ക്ക് മുകളില്‍ നിലനിന്നിരുന്ന ചക്രവാതചുഴി ഇന്നലെ രാത്രിയോടെ കേരളത്തിനു മുകളിലൂടെ സഞ്ചരിച്ചു അറബിക്കടലില്‍ എത്തിച്ചേര്‍ന്നതോടെയാണ് രാവിലെ വരെ മഴ ലഭിച്ചത്.

തെക്കന്‍ തമിഴ്‌നാടിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. ഇടിയോട് കൂടിയ മഴ പെയ്യാനാണ് സാധ്യതയുള്ളത്. ഇടിമിന്നല്‍ ജാഗ്രത കര്‍ശനമായി പാലിക്കണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

rain alert heavy rain orange alert