തമിഴ്‌നാട്ടില്‍ മരണാനന്തര അവയവദാനത്തില്‍ വര്‍ദ്ധനവ്

ഈ വര്‍ഷത്തില്‍ 29 ദിവസം കൊണ്ട് തമിഴ്നാട്ടില്‍ മരണാനന്തര അവയവദാനത്തിന് ലഭിച്ചത് 30 ശരീരങ്ങള്‍.

author-image
Athira
New Update
 തമിഴ്‌നാട്ടില്‍ മരണാനന്തര അവയവദാനത്തില്‍ വര്‍ദ്ധനവ്

ചെന്നൈ; ഈ വര്‍ഷത്തില്‍ 29 ദിവസം കൊണ്ട് തമിഴ്നാട്ടില്‍ മരണാനന്തര അവയവദാനത്തിന് ലഭിച്ചത് 30 ശരീരങ്ങള്‍. 2008-ല്‍ സംസ്ഥാനത്ത് മരണാനന്തര അവയവദാന പദ്ധതി തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ട്രാന്‍ സ്പ്ലാന്റ് അതോറിറ്റി ഓഫ് തമിഴ്നാട് അറിയിച്ചു. അവയവദാനം നടത്തുന്നവരുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് അവയവ ദാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായത്.

2024 ജനുവരിയില്‍ 48 പേര്‍ക്ക് വൃക്ക ദാനം ചെയ്തത്. 27 പേര്‍ക്ക് കരളും 10 പേര്‍ക്ക് ശ്വാസകോശവും നല്‍കി. 50 നേത്രപടലവും 10 ചര്‍മവും 14 ഹൃദയവാല്‍വും ദാനം ചെയ്യപ്പെട്ടു. അവയവദാനം വര്‍ദ്ധിച്ചെങ്കിലും അവ പൂര്‍ണമായും ഉപയോഗപ്പെടുത്താനാവില്ലെന്ന് ട്രാന്‍ സ്പ്ലാന്റ് അതോറിറ്റി ഓഫ് തമിഴ്നാട് വ്യക്തമാക്കി.

2023 ല്‍ 65 ഹൃദയവും 50 ശ്വാസകോശവുമാണ് മാറ്റിവെച്ചത്. അവയവദാന ദാതാക്കളുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. അവയവദാനത്തിന് സന്നദ്ധരാകുന്നവരുടെയും മസ്തിഷ്‌കമരണം സംഭവിച്ചയുടന്‍ അവയവമെടുക്കാന്‍ അനുവദിക്കുന്ന ബന്ധുക്കളുടെയും ത്യാഗസന്നദ്ധതയോടുള്ള ആദരസൂചകമായിട്ടാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

Latest News national news news updates