നിര്‍മാണപ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുവീണു; വേളിയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

വലിയ വേളിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിനടിയില്‍പ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.

author-image
Web Desk
New Update
നിര്‍മാണപ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുവീണു; വേളിയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വലിയ വേളിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിനടിയില്‍പ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ സ്വദേശി രാജ്കുമാര്‍ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിനിടെയാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്ത ശേഷം ആശുപത്രിയിലേക്ക് മാറ്റി.

ഫില്ലര്‍ കുഴി എടുക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞുവീണാണ് അപകടം സംഭവിച്ചത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസും ഫയര്‍ഫോഴ്സും മണ്ണിനടിയില്‍ നിന്ന് രാജ് കുമാറിനെ പുറത്തെടുത്തത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.

kerala Thiruvananthapuram veli