/kalakaumudi/media/post_banners/215c588e70d02caf0302d26ae5781a5b14dd05014f758d41e2597b64c6dc4e88.jpg)
തിരുവനന്തപുരം: വെള്ളായണണി നേതൃത്വം പരിശീലന കേന്ദ്രം കാന്താരിയുടെ സ്പ്രെഡ് ദി സ്പൈസ് എന്ന സാമൂഹിക സംരഭകരുടെ മേളയ്ക്ക് വെള്ളിയാഴ്ച തുടക്കം. 13, 14,15 തീയതികളിൽ വെള്ളയമ്പലം ജവാഹർ ബാലഭവനിൽവച്ചാണ് മേള നടക്കുന്നത്. 12 രാജ്യങ്ങളിൽ നിന്നുള്ള മുപ്പതിലേറെ സ്റ്റാളുകൾ മേളയിൽ ഒരുങ്ങും.
സമൂഹത്തിലെ വിവിധ പ്രശ്നങ്ങൾ മേളയിൽ ഉയർത്തികാട്ടും. മാത്രമല്ല 14 ന് 6 മുതൽ 8.30 വരെ ഈറ്റില്ലം ബാൻഡിന്റെ സംഗീതപരിപാടിയുണ്ടാകും 15ന് ഭിന്നശേഷിക്കാരുൾപ്പെടെയുള്ളവർ പങ്കാളികളാകുന്ന ഫാഷൻ ഷോ നടക്കും. പരിപാടിലേയ്ക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമാണ്.