കോഴിക്കോട് സെയില്‍സ് ഗേളിനെ ഉടമ മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട് സെയില്‍സ് ഗേളിനെ സ്ഥാപന ഉടമ മര്‍ദ്ദിച്ചതായി പരാതി. പേരാമ്പ്രയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന 34കാരിയെ സ്ഥാപനം ഉടമ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി.

author-image
Web Desk
New Update
കോഴിക്കോട് സെയില്‍സ് ഗേളിനെ ഉടമ മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് സെയില്‍സ് ഗേളിനെ സ്ഥാപന ഉടമ മര്‍ദ്ദിച്ചതായി പരാതി. പേരാമ്പ്രയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന 34കാരിയെ സ്ഥാപനം ഉടമ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. സാമ്പത്തിക ഇടപാടുകളാണ് പ്രശ്‌നത്തിന് കാരണം.

സംഭവത്തില്‍ സ്ഥാപന ഉടമയ്‌ക്കെതിരായ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പേരാമ്പ്ര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുട മൊഴി പൊലീസ് എടുത്തുവരുകയാണ്. മൊഴിയെടുത്തശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Crime Latest News kozhikkode newsupdate