/kalakaumudi/media/post_banners/adec91f85c467a08ca2e26d180bef33cda07478c81b30cbfa791e74a94ef8cb5.jpg)
കോട്ടയം: പി സി ജോര്‍ജിന്റെ ജനപക്ഷം ബിജെപിയില്‍ ലയിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് തീരുമാനം ഉണ്ടാകുമെന്ന് പി സി ജോര്‍ജ് അറിയിച്ചു.
ജനപക്ഷം പ്രവര്‍ത്തകര്‍ ബിജെപിയില്‍ അംഗത്വം എടുക്കണമെന്നാണ് പൊതുവികാരം. ഇക്കാര്യം ബിജെപിയെ അറിയിച്ചു.
ജനപക്ഷം ഇല്ലാതാകും. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ബന്ധമില്ല. ഇക്കാര്യം ബിജെപി തീരുമാനിക്കും.
ജനപക്ഷം ബിജെപിയില്‍ ലയിക്കുന്നുവെന്നു പറയാനാവില്ല. നദിയില്‍ തോട് ചേരുന്നു എന്നേ പറയാന്‍ കഴിയൂ. പി സി ജോര്‍ജ് പറഞ്ഞു.