/kalakaumudi/media/post_banners/11baa73c397a6a744cbca2092a3e05e1d021ee618193175b3f888d6c5d1313f5.jpg)
കോഴിക്കോട്: സിനിമാ നിര്‍മ്മാതാവും പ്രമുഖ വ്യവസായിയുമായ പി വി ഗംഗാധരന്‍ അന്തരിച്ചു.80 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 6.30 നായിരുന്നു അന്ത്യം.
ഒരാഴ്ചയായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്
ചികിത്സയില്‍ കഴിയുകയായിരുന്നു. പേസ് മേക്കര്‍ ഘടിപ്പിച്ചുവെങ്കിലും നില മെച്ചപ്പെട്ടില്ല.
ഒരു വടക്കന്‍ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, തൂവല്‍ കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, അച്ചുവിന്റെ അമ്മ എന്നിങ്ങനെ ഇരുപതിലധികം സിനിമകള്‍ നിര്‍മ്മിച്ചു. നിര്‍മ്മാതാവ് എന്ന നിലയില്‍ രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു.
1943ല്‍ കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകന്‍ പി വി സാമിയുടെയും മാധവിയുടെയും മകനായി ജനിച്ചു.എഐസിസി അംഗമായിരുന്നു.മാതൃഭൂമി മുഴുവന്‍ സമയ ഡയറക്ടര്‍ ആയിരുന്നു.