5 പേർക്ക് പത്മവിഭൂഷൺ; ജസ്റ്റിസ് എം. ഫാത്തിമാബീവി, ഒ.രാജഗോപാൽ, ഉഷ ഉതുപ്പ് എന്നിവർക്ക് പത്മഭൂഷൺ, ആകെ 132 പുരസ്കാരങ്ങൾ

മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെന്നിന്ത്യൻ നടൻ ചിരഞ്ജീവി, വൈജയന്തി മാല, പദ്മ സുബ്രഹ്മണ്യം, ബിന്ദേശ്വർ പഥക് എന്നിവർക്കാണ് പത്മവിഭൂഷൺ ബഹുമതി. വിജയകാന്ത്, ജസ്റ്റിസ് ഫാത്തിമ ബീവി, ഉഷാ ഉതുപ്പ്,ബിജെപി നേതാവ് ഒ രാജഗോപാൽ ഉൾപ്പെടെ 17പേർക്കാണ് പത്മഭൂഷൺ.

author-image
Greeshma Rakesh
New Update
5 പേർക്ക് പത്മവിഭൂഷൺ; ജസ്റ്റിസ് എം. ഫാത്തിമാബീവി, ഒ.രാജഗോപാൽ, ഉഷ ഉതുപ്പ് എന്നിവർക്ക് പത്മഭൂഷൺ, ആകെ 132 പുരസ്കാരങ്ങൾ

 

ന്യൂഡൽഹി: 2024ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.വിവിധ വിഭാഗങ്ങളിലെ ആകെ 132 പേരാണ് പത്മ പുരസ്കാരങ്ങൾക്ക് അർഹമായത്.ഇതിൽ അഞ്ചുപേർക്ക് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചു.അതെസമയം 17പേർക്കാണ് പത്മഭൂഷൺ ലഭിച്ചിരിക്കുന്നത്. ഇതിനുപുറമെ വിവിധ വിഭാഗങ്ങളിലെ പത്മശ്രീ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.

മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെന്നിന്ത്യൻ നടൻ ചിരഞ്ജീവി, വൈജയന്തി മാല, പദ്മ സുബ്രഹ്മണ്യം, ബിന്ദേശ്വർ പഥക് എന്നിവർക്കാണ് പത്മവിഭൂഷൺ ബഹുമതി. വിജയകാന്ത്, ജസ്റ്റിസ് ഫാത്തിമ ബീവി, ഉഷാ ഉതുപ്പ്,ബിജെപി നേതാവ് ഒ രാജഗോപാൽ ഉൾപ്പെടെ 17പേർക്കാണ് പത്മഭൂഷൺ.ബിന്ദേശ്വർ പഥകിനും ചിത്രൻ നമ്പൂതിരിപ്പാടിനും ജസ്റ്റിസ് ഫാത്തിമ ബീവിക്കും വിജയകാന്തിനും മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്കാരം.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി.നാരായണൻ, കാസർകോട്ടെ പരമ്പരാഗത നെൽക്കർഷകൻ സത്യനാരായണ ബെലരി, പി.ചിത്രൻ നമ്പൂതിരിപ്പാട് (സാഹിത്യം, മരണാനന്തരം), മുനി നാരായണ പ്രസാദ് (സാഹിത്യം) എന്നീ മലയാളികളടക്കം 110 പേർക്ക് പത്മശ്രീ.

നേരത്തെ ആദ്യ പട്ടിക പുറത്തുവിട്ടപ്പോൾ കേരളത്തിൽനിന്നുള്ള മൂന്നുപേരാണ് പുരസ്കാരത്തിന് അർഹമായിരുന്നത്. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇപി നാരായണൻ, കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി എന്നിവരാണ് പുരസ്കാരം നേടിയത്. സാധാരണക്കാരായ പ്രതിഭകളുടെ പട്ടികയിലാണ് മൂന്നുപേരും പുരസ്കാരത്തിന് അർഹമായത്.

ഇതിനുപിന്നാലെയാണ് പത്മവിഭൂഷൺ പുരസ്കാരം ഉൾപ്പെടെ പ്രഖ്യാപിച്ചത്. ഈ അംഗീകാരം തന്നതിൽ നന്ദിയുണ്ടെന്നും അംഗീകാരം സന്തോഷപൂർവ്വം സ്വീകരിക്കുന്നുവെന്നും മുതിർന്ന ഒ രാജഗോപാൽ പ്രതികരിച്ചു. ജീവിതത്തിലെ പ്രധാന നാഴികകല്ലായി കാണുന്നുവെന്നും അംഗീകാരത്തിനു വേണ്ടി പുറകെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

republic day 2024 padma vibhushan padma awards 2024 o rajagopal