/kalakaumudi/media/post_banners/0d8bc08e03f4ee2303cb9dae867ae72e0c695883f4d89a1333a6d63530361b7d.jpg)
ന്യൂഡല്‍ഹി: 75-ാം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി, 2024-ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണനും തെയ്യം കലാകാരന്‍ ഇ.പി.നാരായണനും കാസര്‍കോട്ടെ നെല്‍കര്‍ഷകനായ സത്യനാരായണ ബലേരി എന്നിവര്‍ ഉള്‍പ്പെടെ 34 പേര്‍ക്ക് പത്മശ്രീ ലഭിച്ചു.
ഇന്ത്യയിലെ ആദ്യ വനിത ആന പാപ്പാനായ അസം സ്വദേശിനി പാര്‍ബതി ബര്‍വ, ആദിവാസി സാമൂഹ്യ പ്രവര്‍ത്തകനായ ഛത്തീസ്ദഡില്‍ നിന്നുള്ള ജഗേശ്വര്‍ യാദവ്, ഗോത്ര വിഭാഗത്തില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക ഝാര്‍ഗഢില്‍ നിന്നുള്ള ചാമി മുര്‍മു, ഭിന്നശേഷിക്കാരനായ സാമൂഹിക പ്രവര്‍ത്തകനായ ഹരിയാനയില്‍ നിന്നുള്ള ഗുര്‍വിന്ദര്‍ സിങ്, ഗോത്ര പരിസ്ഥിതി പ്രവര്‍ത്തകനായ പഞ്ചിമ ബംഗാളില്‍ നിന്നുള്ള ധുഖു മാജി, മിസോറാമില്‍നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ സംഘതന്‍കിമ, പരമ്പരാഗത ആയുര്‍വേദ ചികിത്സകനായ ഛത്തീസ്ഗഢില്‍നിന്നുള്ള ഹേമചന്ദ് മാഞ്ചി, അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ആയുര്‍വേദ ചികിത്സകനായ യാനുങ് ജാമോ ലേഗോ, കര്‍ണാടകയില്‍ നിന്നുള്ള ഗോത്ര സാമൂഹിക പ്രവര്‍ത്തകന്‍ സോമണ്ണ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 34 പേര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.