'ചേട്ടനായി പോയി അല്ലെങ്കില്‍ അടി കൊടുക്കുമായിരുന്നു'; കെ. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി പത്മജ

ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കൂടുതല്‍ കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലെത്തുമെന്നും പത്മജ തുറന്നുപറഞ്ഞു

author-image
Greeshma Rakesh
New Update
'ചേട്ടനായി പോയി അല്ലെങ്കില്‍ അടി കൊടുക്കുമായിരുന്നു'; കെ. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി പത്മജ

തിരുവനന്തപുരം: കോൺഗ്രസ് നേതാവും സഹോദരനുമായ കെ. മുരളീധരന്‍റെ 'വര്‍ക് അറ്റ് ഹോം' പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. ചേട്ടനായിപ്പോയെന്നും അനിയനായിരുന്നെങ്കില്‍ അടി കൊടുക്കാമായിരുന്നുവെന്നും പത്മജ പ്രതികരിച്ചു.ബി.ജെ.പി അംഗത്വമെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പത്മജ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

തന്‍റെ ആരോഗ്യ പ്രശ്‌നം അടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിന് വേണ്ടിയാണ്. മൂന്ന്, നാല് പാര്‍ട്ടി മാറി വന്ന ആളായതു കൊണ്ട് എന്തും പറയാം. കൂടുതല്‍ ഒന്നും പറയുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കൂടുതല്‍ കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലെത്തുമെന്നും പത്മജ തുറന്നുപറഞ്ഞു.

എത്രയോ പേർ കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടി വിട്ടുപോയി. അച്ഛന്‍ വരെ പോയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിച്ച നേതാക്കളെ കുറിച്ച് കൃത്യമായി അറിയാം. പക്ഷെ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. സ്വന്തം മണ്ഡലത്തില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കേരളത്തില്‍ നിന്ന് പോയാലോ എന്ന് വരെ ചിന്തിച്ചു. കെ.പി.സി.സി അധ്യക്ഷന്‍റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞെന്നും പത്മജ കൂട്ടിച്ചേർത്തു.

 

k muraleedharan congress kerala padmaja venugopal BJP