/kalakaumudi/media/post_banners/1357d52b997900783461d654ce0f9063b8511cbf3352c76a2ce5aea3ac527c8d.jpg)
കണ്ണൂര്‍: സംസ്ഥാനത്ത് വയോജനങ്ങള്‍ക്കായ് പുതിയ വയോസെന്ററുകള്‍ ഒരുങ്ങുന്നു. സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെയാണ് 'പെയ്ഡ്' വയോസെന്ററുകള്‍ ആരംഭിക്കുന്നത്. സീനിയര്‍ സിറ്റിസണ്‍ ഫ്രന്‍ഡ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
തനിച്ച് താമസിക്കുന്നവരും വരുമാനമുള്ളവരുമായവര്‍ക്ക് ഒരുമിച്ച് സുരക്ഷിതമായി താമസിക്കാനുള്ള ഇടങ്ങളായാണ് ഈ കേന്ദ്രങ്ങള്‍ വിഭാവനം ചെയ്യുന്നതെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫ്രന്‍ഡ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അമരവിള രാമകൃഷ്ണന്‍ പറഞ്ഞു.
കെട്ടിടവാടക, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ അന്തേവാസികള്‍ വഹിക്കണം. വെള്ളം, വൈദ്യുതി എന്നിവ സര്‍ക്കാര്‍ വഹിക്കും. വൈദ്യപരിശോധന, ചികിത്സ എന്നിവ സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് ലഭ്യമാക്കും. സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സ്വകാര്യ പങ്കാളിത്തവും സ്വീകരിക്കും.
സംസ്ഥാനത്തെ ആദ്യത്തെ വയോ സെന്റര്‍ കണ്ണൂരില്‍ സ്ഥാപിക്കുമെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കൂടിയായ സീനിയര്‍ സിറ്റിസണ്‍സ് ഫ്രന്‍ഡ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. കെ.എ. സരള പറഞ്ഞു.