പരിണാമ സിദ്ധാന്തം പഠിപ്പിച്ചു; അധ്യാപകനെ കൊണ്ട് മാപ്പ് പറയിപ്പിച്ചു!

പാകിസ്ഥാനില്‍ പരിണാമ സിദ്ധാന്തം പഠിപ്പിച്ച അധ്യാപകനെ കൊണ്ട് മാപ്പുപറയിപ്പിച്ചതായി റിപ്പോര്‍ട്ട്. അധികാരികളുടെ സമ്മര്‍ദ്ദത്തിനെ തുടര്‍ന്നാണ് കോളേജ് അധ്യാപകന്‍ ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിച്ചതിന്റെ പേരില്‍ മാപ്പ് പറയേണ്ടി വന്നത്.

author-image
Web Desk
New Update
പരിണാമ സിദ്ധാന്തം പഠിപ്പിച്ചു; അധ്യാപകനെ കൊണ്ട് മാപ്പ് പറയിപ്പിച്ചു!

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പരിണാമ സിദ്ധാന്തം പഠിപ്പിച്ച അധ്യാപകനെ കൊണ്ട് മാപ്പുപറയിപ്പിച്ചതായി റിപ്പോര്‍ട്ട്. അധികാരികളുടെ സമ്മര്‍ദ്ദത്തിനെ തുടര്‍ന്നാണ് കോളേജ് അധ്യാപകന്‍ ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിച്ചതിന്റെ പേരില്‍ മാപ്പ് പറയേണ്ടി വന്നത്.

ബന്നുവിലെ സര്‍ക്കാര്‍ കോളേജിലെ സുവോളജി വിഭാഗം അധ്യാപനായ ഷേര്‍ അലിയാണ് മാപ്പ് പറഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. ആത്മീയ നേതാക്കളുടെ സമീപിത്തുനിന്ന് അധ്യാപകന്‍ എഴുതി തയ്യാറാക്കിയ മാപ്പപേക്ഷ വായിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

എജുക്കേഷന്‍ ബോര്‍ഡ് തയ്യാറാക്കിയിട്ടുള്ള സിലബസ് അനുസരിച്ചാണ് പരിണാമസിദ്ധാന്തം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പഠിപ്പിക്കുന്നതെന്നാണ് അധ്യാപകന്റെ വിശദീകരണം. വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും പരാതിയുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കാമെന്നും ഷേര്‍ അലി പ്രതികരിച്ചു.

 

 

pakistan world news theory of evaluation