പാകിസ്താനിൽ തൂക്കുസഭ; മുന്നേറ്റം തുടർന്ന് ഇമ്രാന്‍ ഖാന്‍റെ പിടിഐ, സഖ്യസർക്കാറിനായി നവാസ് ശരീഫ്

By Greeshma Rakesh.10 02 2024

imran-azhar

 

 

ലാഹോർ: പാകിസ്ഥാന്‍ തൂക്കുസഭയിലേക്ക്. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പിടിഐ പാർട്ടി മുന്നേറ്റം തുടരുകയാണ്.നവാസ് ശരീഫിന്‍റെയും ബിലാവൽ ഭുട്ടോയുടെയും പാർട്ടികളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. അതിനാൽ, സഖ്യത്തിന് രൂപം നൽകി ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് നവാസ്. ഇംറാൻ ഖാനെ പിന്തുണക്കുന്നവരെ പിളർത്തി ഒപ്പം ചേർക്കാനുള്ള നീക്കവും നവാസ് നടത്തുന്നുണ്ട്.

 

 


സൈന്യത്തിന്‍റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു പാര്‍ട്ടികളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ്. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 96 സീറ്റ് പിടിഐ സ്വതന്ത്രര്‍ നേടി. നവാസ് ഷെരീഫിന്‍റെ പാകിസ്ഥാന്‍ മുസ്ലിംലീഗ് 72 സീറ്റും ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റുകളിലും വിജയിച്ചു.

 

 

ഭരണം പിടിക്കാൻ പാകിസ്താൻ മുസ്‍ലിം ലീഗും (നവാസ്) (പി.എം.എൽ-എൻ) നേതാവ് നവാസ് ശരീഫും പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) നേതാവ് ബിലാവൽ ഭുട്ടോയും ചർച്ച തുടങ്ങിയതാണഅ വിവരം.പാകിസ്താൻ പീപ്ൾസ് പാർട്ടി ഉന്നതരാണ് ചർച്ചയുടെ വാർത്ത പുറത്തുവിട്ടത്.പാകിസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ 133 സീറ്റിന്‍റെ ഭൂരിപക്ഷമാണ് വേണ്ടത്.

 

 


എന്നാൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഭരണം പിടിക്കാൻ പാകിസ്താൻ പീപ്ൾസ് പാർട്ടിയുടെ നിലപാട് നിർണായകമാകും. ഈ സാധ്യത മുന്നിൽ കണ്ട് നവാസുമായി സഖ്യത്തിലേർപ്പെടുന്നതിന് പകരമായി പ്രധാനമന്ത്രി പദമാണ് ബിലാവൽ ആവശ്യപ്പെടുന്നത്. യുവാവായ ബിലാവലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിന് മുമ്പ് പി.പി.പി പ്രഖ്യാപിച്ചിരുന്നു.

 

 


അവസാന ഫലം പ്രകാരം പി.ടി.ഐ സ്വതന്ത്രർ -97, പി.എം.എൽ-എൻ-72, പി.പി.പി-52, ജംഇയ്യത്തുൽ ഉലമയെ ഇസ്‍ലാം -3, മറ്റുള്ളവർ -18 എന്നിങ്ങനെ നേടി. 13 കോടി വോട്ടർമാരാണ് 16-ാമത് നാഷനൽ അസംബ്ലിയിലേക്ക് 266 എം.പിമാരെ തെരഞ്ഞെടുക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 133 സീറ്റ് വേണം.

 

 

167 അംഗീകൃത രാഷ്ട്രീയ പാർട്ടികളിലെ സ്ഥാനാർഥികളും സ്വതന്ത്രരുമായി പാർലമെന്റിലേക്ക് 5121 സ്ഥാനാർഥികളാണ് മത്സരിച്ചത്. പാർലമെന്റിനുപുറമെ, പഞ്ചാബ്, സിന്ധ്, ബലൂചിസ്താൻ, ഖൈബർ പഖ്തൂൻഖ്വ എന്നീ നാല് പ്രവിശ്യ നിയമനിർമാണ സഭകളിലേക്കും കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നിരുന്നു.

 

 

2022ൽ പ്രധാനമന്ത്രി പദത്തിൽ നിന്ന് ഇംറാൻ ഖാനെ പുറത്താക്കിയതിന് പിന്നാലെ നവാസും ബിലാവലും ചേർന്നുള്ള സഖ്യ സർക്കാരാണ് പാകിസ്താനിൽ അധികാരത്തിലേറിയത്. സഖ്യ സർക്കാറിൽ മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ മകനായ ബിലാവൽ ഭുട്ടോ വിദേശകാര്യ മന്ത്രിയായിരുന്നു.

 

OTHER SECTIONS