/kalakaumudi/media/post_banners/0fe7a37ae9d62aa3d08435e84b73fba6aebe224688c50b8bfdb0dfd0bce3bf15.jpg)
ഇസ്ലാമാബാദ്: ഇന്ത്യ നൽകുന്ന സഹായം വെട്ടിക്കുറച്ചതിന് പിന്നാലെ മാലിദ്വീപിന് സഹായ വാഗ്ദാനവുമായി പാകിസ്താൻ.മുടങ്ങാൻ സാധ്യതയുള്ള മാലിദ്വീപിന് വികസന പ്രവർത്തനങ്ങൾക്കടക്കം പാകിസ്താൻ സഹായം വാഗ്ദാനം ചെയ്തു.പാക് കാവൽ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കക്കർ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഫോണിൽ വിളിച്ചാണ് വാഗ്ദാനം നൽകിയത്.
അതെസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കാനൊരുങ്ങുന്നതായി മുഹമ്മദ് മുർസു പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.അന്താരാഷ്‌ട്രതലത്തിലുള്ള വിഷയങ്ങളെ അഭിമുഖീകരിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ധാരണയായതായും മുയിസു അറിയിച്ചു. അന്തരീക്ഷ വ്യത്യിയാനം അടക്കമുള്ള വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുമെന്നും മാലിദ്വീപ് പ്രസിഡന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമാണ് പാകിസ്താൻ.വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും രാജ്യത്ത് രൂക്ഷമാണെന്ന വാർത്തകൾ നിരവധി തവണ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സഹായിക്കാമെന്ന വാഗ്ദാനവുമായി മാലിദ്വീപിനെ പാക് കാവൽ പ്രധാനമന്ത്രി സമീപിച്ചിരിക്കുന്നത്. ഇന്ത്യ വിരുദ്ധ മുദ്രാവാക്യം ഉയർത്തി രാജ്യത്ത് അധികാരത്തിൽ വന്ന മുർസുവിനെ ഒപ്പം നിർത്തി ദ്വീപ് രാജ്യത്തിന് മേലുള്ള സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് പാകിസ്താൻ.
മാലിദ്വീപ് മന്ത്രിമാർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപപരമായ പരാമർശം നടത്തിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായത്.സംഭവം വിവാദമായതിന് പിന്നാലെ മന്ത്രിമാരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും വിദേശകാര്യ മന്ത്രാലയം മാലിദ്വീപ് അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. മാലദ്വീപ് മന്ത്രിമാരുടെ ധിക്കാരപരമായ പെരുമാറ്റത്തിനെതിരെ വൻ പ്രതിഷേധമാണ് ഇന്ത്യയിൽ നിന്നും ഉയർന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
