പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിയത് ബ്ലേഡ് മാഫിയ സംഘങ്ങള്‍

പാലക്കാട് കണ്ണനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിയത് ബ്ലേഡ് മാഫിയ സംഘങ്ങളെന്ന് റിപ്പോര്‍ട്ട്. ബ്ലേഡ് മാഫിയ സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്.

author-image
Web Desk
New Update
പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിയത് ബ്ലേഡ് മാഫിയ സംഘങ്ങള്‍

പാലക്കാട്: പാലക്കാട് കണ്ണനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിയത് ബ്ലേഡ് മാഫിയ സംഘങ്ങളെന്ന് റിപ്പോര്‍ട്ട്. കണ്ണനൂരിലെ മുന്‍ പഞ്ചായത്തംഗങ്ങളായ റെനില്‍, വിനീഷ്, ഇവരുടെ സുഹൃത്തുക്കളായ അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബ്ലേഡ് മാഫിയ സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്.

തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്. ആയുധധാരികളായ സംഘം കാറിലും ബൈക്കിലുമായി കണ്ണനൂര്‍ ടൗണിലെ കോണ്‍ഗ്രസ് സാംസ്‌കാരിക നിലയത്തിന്റെ ഓഫീസിലേക്കെത്തിയാണ് ആക്രമണം നടത്തിയത്.ഓഫീസിലുണ്ടായിരുന്ന പത്തോളം പേര്‍ ചിതറിയോടിയെങ്കിലും നാലു പേര്‍ക്ക് വെട്ടേറ്റു.

പലിശ തിരിച്ചടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രദേശത്തെ ഓട്ടോ ഡ്രൈവറുമായി സംഘം തര്‍ക്കിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമാണ് അക്രമത്തില്‍ കലാശിച്ചത്.

വെട്ടേറ്റ നാലു പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പൊലിസ് അറിയിച്ചു.

Latest News Attack newsupdate palakkkad congress workers