തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു

തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് പല്ലവയ് ശ്രാവന്തി പാര്‍ട്ടി വിട്ട് ബി ആര്‍ എസില്‍ ചേര്‍ന്നു.

author-image
Web Desk
New Update
തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു

ഹൈദരാബാദ്: തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് പല്ലവയ് ശ്രാവന്തി പാര്‍ട്ടി വിട്ട് ബി ആര്‍ എസില്‍ ചേര്‍ന്നു. പാര്‍ട്ടി ഒരാള്‍ കാരണം വാണിജ്യസ്ഥാപനമായെന്ന് ആരോപിച്ചായിരുന്നു പല്ലവയ് പാര്‍ട്ടി വിട്ടത്.

നാല്‍ഗോണ്ട ജില്ലയിലെ മുന്നഗോഡ മണ്ഡലമാണ് പല്ലവയുടേത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമയച്ച കത്തില്‍ തെലങ്കാനയിലെ പ്രശ്‌നങ്ങളില്‍ അവര്‍ പുലര്‍ത്തുന്ന നിശബ്ദതയെ പല്ലവയ് വിമര്‍ശിക്കുന്നുണ്ട്.

ഇതേ മണ്ഡലത്തില്‍ നിന്നുള്ള മറ്റൊരു നേതാവായ കൃഷ്ണ റെഡ്ഡിയും മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടിരുന്നു. പിന്നീട് റെഡ്ഡി ബി.ജെ.പിയില്‍ ചേരുകയും നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. അതേസമയം, കോണ്‍ഗ്രസ് നേതാവായിരുന്ന പട്ടേല്‍ രമേശ് റെഡ്ഡി സുര്യപേട്ട് മണ്ഡലത്തില്‍ നിന്ന് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.

election telangana Latest News national news