പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു; തിരുവാഭരണ ഘോഷയാത്രക്ക് മുടക്കം ഉണ്ടാവില്ല

ശനിയാഴ്ച രാവിലെ 5.20 നായിരുന്നു മരണം. മരണത്തെ തുടർന്ന് പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും.

author-image
Greeshma Rakesh
New Update
പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു; തിരുവാഭരണ ഘോഷയാത്രക്ക് മുടക്കം ഉണ്ടാവില്ല

പന്തളം: പന്തളം രാജകുടുംബാംഗവും – കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു. 76 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ 5.20 നായിരുന്നു മരണം. മരണത്തെ തുടർന്ന് പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും.

ജനുവരി 17 ബുധനാഴ്ച ശുദ്ധി ക്രിയകൾക്ക് ശേഷമായിരിക്കും ഇനി ക്ഷേത്രം തുറക്കുക. അതുവരെ ഘോഷയാത്രയിലെ തിരുവാഭരണ ദര്‍ശനം ഉണ്ടാവില്ല.
അതേസമയം, തിരുവാഭരണ ഘോഷയാത്രക്ക് മുടക്കം ഉണ്ടാവില്ല. എന്നാല്‍ രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ല.

pandalam palace pandalam ambika thampuratti death