പാരാമൗണ്ട് സ്റ്റുഡിയോ ഉടമ വേലായുധന്‍ അന്തരിച്ചു

നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വേലായുധന്‍ കഠിനപ്രയത്‌നത്തിലൂടെയാണ് ഫോട്ടോഗ്രാഫറായത്. പാരാമൗണ്ട് സ്റ്റുഡിയോയിലൂടെ ഫോട്ടോഗ്രാഫി രംഗത്ത് നിരവധി നേട്ടങ്ങള്‍ കൈവരിച്ചു.

author-image
Web Desk
New Update
പാരാമൗണ്ട് സ്റ്റുഡിയോ ഉടമ വേലായുധന്‍ അന്തരിച്ചു

തിരുവനന്തപുരം: പാരാമൗണ്ട് സ്റ്റുഡിയോ ഉടമ, കുന്നുംപുറം ലെയിന്‍, മണി മൗണ്ട് വീട്ടില്‍ വേലായുധന്‍ (94) അന്തരിച്ചു. ഭാര്യ: എന്‍. വിമലദേവി. മക്കള്‍: ഡോ. വി ശ്യാം (യുകെ), സുരേഷ് (പാരാമൗണ്ട്), ആശ വിത്സണ്‍. മരുമക്കള്‍: ടീന, സതി സുരേഷ്, വിത്സണ്‍.

നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വേലായുധന്‍ കഠിനപ്രയത്‌നത്തിലൂടെയാണ് ഫോട്ടോഗ്രാഫറായത്. പാരാമൗണ്ട് സ്റ്റുഡിയോയിലൂടെ ഫോട്ടോഗ്രാഫി രംഗത്ത് നിരവധി നേട്ടങ്ങള്‍ കൈവരിച്ചു.

പൊതുരംഗത്തും സജീവമായിരുന്ന അദ്ദേഹം ശ്രീനാരായണ ട്രസ്റ്റ്, ശ്രീനാരായണ ക്ലബ് എന്നിവയുടെ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു. ചെങ്കോട്ടുകോണത്ത് ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ നിര്‍മ്മിക്കാന്‍ മുന്‍കൈ എടുത്തു. ഏറെക്കാലം സ്‌കൂളിന്റെ സെക്രട്ടറിയായിരുന്നു. പാരാമൗണ്ട് എജ്യുക്കേഷണല്‍ ട്രസ്റ്റ് രൂപീകരിച്ച് മംഗലപുരത്ത് വിദ്യാമൗണ്ട് സ്‌കൂള്‍ സ്ഥാപിച്ചു.

Thiruvananthapuram paramount