യു.ഡി.എഫ് എം.പിമാര്‍ നിര്‍മ്മല സീതാരാമനെ കണ്ടു; സഹായം അഭ്യര്‍ത്ഥിച്ചു

കേരളത്തിന്റെത് ദയനീയമായ സാമ്പത്തിക സ്ഥിതിയാണെന്നും സംസ്ഥാനത്തെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ 12 എം.പിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ സന്ദര്‍ശിച്ചു.

author-image
Web Desk
New Update
യു.ഡി.എഫ് എം.പിമാര്‍ നിര്‍മ്മല സീതാരാമനെ കണ്ടു; സഹായം അഭ്യര്‍ത്ഥിച്ചു

ന്യൂഡല്‍ഹി: കേരളത്തിന്റെത് ദയനീയമായ സാമ്പത്തിക സ്ഥിതിയാണെന്നും സംസ്ഥാനത്തെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ 12 എം.പിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ സന്ദര്‍ശിച്ചു.

കേരളത്തിന്റെ ധനസ്ഥിതി വളരെ പരിതാപകരമായ നിലയിലാണെന്നും സംസ്ഥാന മന്ത്രിസഭ ടൂറിലാണെന്നും കേന്ദ്രധനമന്ത്രിയോട് എം.പിമാരുടെ സംഘം ചൂണ്ടിക്കാട്ടിയതായി ശശി തരൂര്‍ എം.പി പറഞ്ഞു.

സ്‌കൂള്‍ ഉച്ചഭക്ഷണം മുടങ്ങിയതും പെന്‍ഷന്‍കാര്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളുടെ വരുമാനം ഇല്ലാതായതും മാസങ്ങളായി കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാത്തതും മറ്റ് പല അടിസ്ഥാന ആവശ്യങ്ങള്‍ക്കും പണം ലഭിക്കാത്തത് എം.പിമാര്‍ എന്ന നിലയ്ക്ക് അറിയാവുന്ന കാര്യമാണ്. ഇതെല്ലാം ധനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ശശി തരൂര്‍ വ്യക്തമാക്കി.

india national news shashi tharoor nirmala sitharaman.Kerala