ഗാനമേള ട്രൂപ്പിന്റെ വാനും പച്ചക്കറി ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട -കോഴഞ്ചേരി പുന്നലത്ത് പടിക്ക് സമീപം റോഡില്‍ ഗാനമേള ട്രൂപ്പിന്റെ വാനും പച്ചക്കറി ലോറിയും കൂട്ടിയിടിച്ചു.

author-image
Athira
New Update
ഗാനമേള ട്രൂപ്പിന്റെ വാനും പച്ചക്കറി ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട; പത്തനംതിട്ട -കോഴഞ്ചേരി പുന്നലത്ത് പടിക്ക് സമീപം റോഡില്‍ ഗാനമേള ട്രൂപ്പിന്റെ വാനും പച്ചക്കറി ലോറിയും കൂട്ടിയിടിച്ചു. ഗാനമേള ട്രൂപ്പിന്റെ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ മരിച്ചു. കുട്ടനാട് കണ്ണകി ക്രിയേഷന്‍സ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ പിക്കപ്പ വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. പുന്നപ്ര സ്വദേശികളുടേതാണ് പിക്കപ്പ് വാന്‍.

പച്ചക്കറി ലോറി കോഴഞ്ചേരിയില്‍ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു. സീതത്തോട്ടിലെ പരിപാടിക്കു ശേഷം മടങ്ങുകയായിരുന്നു ഗാനമേള സംഘം. 

Latest News kerala news news updates