/kalakaumudi/media/post_banners/8d29905b814ea883930a9d01e5fb79284ea2c96c64ed088bb7f842c5f024cf1b.jpg)
തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരം തേടി നാട്ടുകാര്‍ തീരദേശപാത ഉപരോധിക്കുന്നു. അരൂര്‍ ഗ്രാമപഞ്ചായത്തിലെ 18 ാം വാര്‍ഡായ കൊട്ടാരംതുരുത്തിലെ നാട്ടുകാരാണ് റോഡ് ഉപരോധിക്കുന്നത്. ഈ പ്രദേശത്ത് കുടിവെള്ളം കിട്ടാതായിട്ട് ഒരാഴ്ച കഴിഞ്ഞതോടെയാണ് നാട്ടുകാരുടെ സമരം.
മുന്‍പും നാട്ടുകാര്‍ ആറ്റിങ്കല്‍ പമ്പ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. പിന്നീട് രണ്ട് ദിവസത്തേക്ക് വെള്ളം ലഭിക്കുകയും എന്നാല്‍ വീണ്ടും ഇത് മുടങ്ങുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.