സ്വവർഗ വിവാഹ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

വിവാഹം കഴിക്കാനും ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനും കുടുംബം രൂപീകരിക്കാനും ഭിന്നലിംഗ ദമ്പതികൾക്ക് നൽകുന്ന എല്ലാ അവകാശങ്ങളും സപ്രീംകോടതി വിധി തങ്ങൾക്ക് നിഷേധിക്കുന്നതായി ഹർജിക്കാർ പറഞ്ഞു.

author-image
Greeshma Rakesh
New Update
സ്വവർഗ വിവാഹ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: ‍സ്വവർഗ വിവാഹത്തിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹ അവകാശങ്ങൾ നിയമവിധേയമാക്കാൻ വിസമ്മതിച്ചും സിവിൽ യൂണിയന്റെ അവകാശവും ദത്തെടുക്കാനുള്ള അവകാശവും നിരസിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.ബുധനാഴ്ച എൽജിബിടിക്യുഎ+ വിഭാഗത്തിലെ നാല് അംഗങ്ങളാണ് ഹർജി സമർപ്പിച്ചത്.

സിജെഐ ഡി വൈ ചന്ദ്രചൂഡ് , ജസ്റ്റിസുമാരായ സഞ്ജയ് കെ കൗൾ , എസ് ആർ ഭട്ട്, ഹിമ കോഹ്‌ലി , പി എസ് നരസിംഹ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചിന്റെ വിധി 1954 ലെ എസ്എംഎ പ്രകാരം സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകേണ്ടതില്ലെന്ന തീരുമാനത്തിൽ ഏകകണ്ഠമായിരുന്നു.ഈ വിധി പുനഃപരിശോധിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

സ്വവർഗ വ്യക്തികളുടെ സിവിൽ യൂണിയൻ നിയമവിധേയമാക്കുക, കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം തുടങ്ങിയവയെ ചീഫ് ജസ്റ്റിസും, ജസ്റ്റിസ് സഞ്ജയ് കൗളും അനുകൂലിച്ചപ്പോൾ ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, നരസിംഹ, ഹിമ കോലി എന്നിവർ ഹർജിയെ എതിർത്തു.

വിവാഹം കഴിക്കാനും ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനും കുടുംബം രൂപീകരിക്കാനും ഭിന്നലിംഗ ദമ്പതികൾക്ക് നൽകുന്ന എല്ലാ അവകാശങ്ങളും സപ്രീംകോടതി വിധി തങ്ങൾക്ക് നിഷേധിക്കുന്നതായി ഹർജിക്കാർ പറഞ്ഞു. സമൂഹത്തിൽ എൽജിബിടിക്യുഎ+ വിഭാഗത്തിലെ അംഗങ്ങൾ നേരിടുന്ന വിവേചനം കോടതി അംഗീകരിച്ചെങ്കിലും അവരെ ലഘൂകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അവർ പറഞ്ഞു.

പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിനെതിരായ വിവേചനത്തിൽ നടപടിയെടുക്കേണ്ടത് ഭരണകൂടമാണെന്ന് പറഞ്ഞ് ഇളവ് നൽകാൻ വിസമ്മതിക്കുന്നത്, ഭരണഘടനയ്ക്ക് കീഴിലുള്ള ചുമതലകളിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്ന് ഹർജിക്കാർ പറഞ്ഞു. അത്തരം വൈരുദ്ധ്യങ്ങൾ സുപ്രീംകോടതി പുനഃപരിശോധിച്ച് പരിഹരിക്കേണ്ടതുണ്ടെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

india Supreme Court petition Same Sex Marriage same sex verdict lgbtqa+