പേട്ടയിൽ രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ

പേട്ടയിൽ നിന്ന് രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ.കൊല്ലത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്

author-image
Greeshma Rakesh
New Update
പേട്ടയിൽ രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ.കൊല്ലത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സംഭവം നടന്ന് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്.തട്ടിക്കൊണ്ടുപോയത് കുട്ടിയെ ഉപദ്രവിക്കാനെന്ന ഉദ്ദേശത്തെടെയാണെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ രണ്ടുദിവസമായി അന്വേഷണം സംഘം പ്രതിയുടെ പിന്നാലെ ഉണ്ടായിരുന്നു.ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. 6 മണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും. പ്രതി ആരാണ്, എന്തിന് , എങ്ങനെ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ കമ്മീഷണർ വ്യക്തമാക്കും.

ഫെബ്രുവരി 12 പുലർച്ചെയാണ് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം കിടന്നുറങ്ങിയരുന്ന 2 വയസുകാരിയെ കാണാതായ്.ബീഹാർ സ്വദേശികളുടെ കുഞ്ഞിനെയാണ് അഞ്ജാതൻ തട്ടികൊണ്ടുപോയത്.പിന്നീട് 19 മണിക്കൂറിനു ശേഷമാണ് കൊച്ചുവേളി റെയിൽവെ സ്‌റ്റേഷനിലേക്ക് പോകുന്ന വഴി ബ്രഹ്മോസിന് പിറകിലെ ഓടയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.കുട്ടി നടന്നുപോയതാകാമെന്ന് ഉൾപ്പെടെ പൊലീസ് സംശയിച്ചിരുന്നു.എന്നാൽ പിന്നീട് തട്ടികൊണ്ടുപോകലാണെന്ന നിഗമനത്തിൽ പൊലീസ് എത്തുകയായിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണവും പരിശോധനയും ശക്തമാക്കിയതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ ഓടയില്‍ ഉപേക്ഷിച്ചതാകാമെന്നായിരുന്നു പൊലീസിന്റെ നിഗമനം.ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്,എപ്പോഴാണ് കുട്ടിയെ ഉപേക്ഷിച്ചത് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയായിരുന്നു.

 

Arrest kidnapp pettah abduction case