ഒപ്പമുള്ളവർ യഥാർത്ഥ മാതാപിതാക്കളാണോയെന്ന് സംശയം; പേട്ടയിൽ കാണാതായി തിരിച്ചുകിട്ടിയ 2 വയസ്സുകാരിക്ക് ഡിഎൻഎ പരിശോധന

കുട്ടിക്കൊപ്പം ഉള്ളവർ യഥാർത്ഥ മാതാപിതാക്കൾ ആണോ എന്ന് ഉറപ്പിക്കുന്നതിനാണ് പൊലീസിന്റെ നടപടി.സാമ്പിളുകൾ പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചു

author-image
Greeshma Rakesh
New Update
ഒപ്പമുള്ളവർ യഥാർത്ഥ മാതാപിതാക്കളാണോയെന്ന് സംശയം; പേട്ടയിൽ കാണാതായി തിരിച്ചുകിട്ടിയ 2 വയസ്സുകാരിക്ക് ഡിഎൻഎ പരിശോധന

തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തിൽ കുട്ടിയ്ക്ക് ഡിഎൻഎ പരിശോധന നടത്താൻ പൊലീസ്. കുട്ടിക്കൊപ്പം ഉള്ളവർ യഥാർത്ഥ മാതാപിതാക്കൾ ആണോ എന്ന് ഉറപ്പിക്കുന്നതിനാണ് പൊലീസിന്റെ നടപടി.

 

സാമ്പിളുകൾ പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചു.അതെസമയം നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടിയുടെ മൊഴിയെടുക്കാനുള്ള ശ്രമവും പൊലീസ് തുടരുമെന്നാണ് വിവരം.ബുധനാഴ്ച രണ്ടു വയസ്സുകാരിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതിനു മുൻപ് കുട്ടിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിരുന്നു. പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ച സാമ്പിൾ ഫലം ലഭിക്കാൻ ഒരാഴ്ചയെടുക്കും. കുട്ടിക്കൊപ്പമുള്ളവർ യഥാർത്ഥ രക്ഷിതാക്കളാണോ എന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം.

 

സംശയമുള്ളവരുടെ ഫോട്ടോ കാണിച്ച് ആയിരിക്കും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുക. അന്വേഷണം കഴിയും വരെ നഗരം വിട്ടുപോകരുതെന്ന് കുഞ്ഞിന്റെ കുടുംബത്തിലെ എല്ലാവർക്കും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

police peta abduction Child kidnapping DNA