/kalakaumudi/media/post_banners/5ce1778fed25c9c84c78f649be5d8f39befd9003ca8de82a9e4c20e2c9d8c3fb.jpg)
എരുമേലി: എരുമേലിയില്‍ ശബരിമല തീര്‍ഥാടകരുടെ റോഡ് ഉപരോധം. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ചാണ് തീര്‍ഥാടകര്‍ റോഡ് ഉപരോധിച്ചത്.
കേരളത്തിനു പുറത്തുനിന്നുള്ള തീര്‍ഥാടകരാണ് പ്രതിഷേധിക്കുന്നത്. എരുമേലി-റാന്നി പാതയാണ് ഉപരോധിച്ചത്. തീര്‍ഥാടക വാഹനങ്ങള്‍ പമ്പയിലേയക്ക് കടത്തിവിടണം എന്നാണ് തീര്‍ഥാടകരുടെ ആവശ്യം.
ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭക്തരും പൊലീസും തമ്മില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വാക്കേറ്റമുണ്ടായി. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലേക്കു പോകാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം.
കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ എത്തിയ ഭക്തരെ ഏറ്റുമാനൂരില്‍ നിന്നു പോകാന്‍ അനുവദിച്ചിരുന്നില്ല. എരുമേലിയിലും പമ്പയിലും തിരക്കാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു നടപടി.