/kalakaumudi/media/post_banners/eed74cf87cdae166fe13233fe32e098c479c2029691c8f38673fc3b64b27a9a5.jpg)
ഇടുക്കി: നവകേരള ബസിനു നേരെ ഷൂ ഏറ് ഉണ്ടായ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ എസ് യു വിന് പ്രതിഷേധിക്കാന്‍ നിരവധി കാര്യങ്ങളുണ്ട്.
ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവര്‍ണറുടെ നടപടിക്കെതിരെ അവര്‍ പ്രതിഷേധിക്കുന്നില്ല.കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് കെഎസ്യു നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്നത്.
നാടിന്റെ വികാരം മനസ്സിലാക്കി സംഭവിച്ച തെറ്റ് തിരുത്തുകയാണ് യുഡിഎഫ് ചെയ്യേണ്ടത്.അതല്ലാതെ പ്രകോപനങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയായിരുന്നു. പോലീസ് എത്തുന്നതിനു മുമ്പ് ആളുകള്‍ പിടിച്ചു മാറ്റുന്നത് സ്വാഭാവികം മാത്രമാണ്. നവകേരള സദസിനെത്തിയവരാണ് പിടിച്ചു മാറ്റിയത്.
10000 പേര്‍ പങ്കെടുക്കുന്ന ഗ്രൗണ്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ മാത്രം ചിലര്‍ വരുന്നു.ബോധപൂര്‍വ്വം കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.