'പ്രതിഷേധക്കാര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല; ഗണ്‍മാന്‍ പ്രതിഷേധക്കാരെ തല്ലുന്നത് കണ്ടിട്ടില്ല'

പ്രതിഷേധക്കാര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്.

author-image
Priya
New Update
'പ്രതിഷേധക്കാര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല; ഗണ്‍മാന്‍ പ്രതിഷേധക്കാരെ തല്ലുന്നത് കണ്ടിട്ടില്ല'

കൊല്ലം: പ്രതിഷേധക്കാര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്.

എന്തും വിളിച്ചു പറയുന്ന മാനസിക അവസ്ഥയിലേക്ക് അദ്ദേഹം എത്തി. ബ്ലഡി കണ്ണൂര്‍ എന്ന പ്രയോഗത്തിലൂടെ ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ഗവര്‍ണറുടേത് ജല്‍പനങ്ങളാണ്.ഇങ്ങനെ ഒരാളെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതെന്ന് കൊല്ലം കൊട്ടാരക്കരയില്‍ നവ കേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ചോദിച്ചു.

പ്രകോപനപരമായ അവസ്ഥ സൃഷ്ടിക്കുകയാണ്. എസ്എഫ്‌ഐ ബാനറിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നതിന് എന്ത് തെളിവാണുളളത്. നാട് കുഴപ്പത്തിലാണെന്ന പ്രതീതി ഉണ്ടാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം, കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍ തല്ലിയ സംഭവത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.

തന്റെ ഗണ്‍മാന്‍ പ്രതിഷേധക്കാരെ തല്ലുന്നത് ഞാന്‍ കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.കണ്ടകാര്യം ആണ് പറഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ വ്യക്തിപരമായി പലരും പല അഭിപ്രായങ്ങളും പറയുമെന്നായിരുന്നു എസ്‌ക്കോര്‍ട്ട് ഉദ്യോഗസ്ഥന്റെ ഭീഷണി ഫേസ് ബുക്ക് പോസ്റ്റിലുളള പ്രതികരണം.

ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ ഉത്തരം പറയുന്നില്ലെന്ന തെറ്റായ ചിത്രീകരണം വേണ്ടെന്ന പ്രസ്താവനയോടെ ചോദ്യത്തോരത്തോടെയാണ് മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.

ഇന്നലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ വാര്‍ത്താ സമ്മേളനം നിര്‍ത്തിയെന്ന പ്രചാരണം തെറ്റാണെന്നും. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയുന്നില്ലെന്ന തെറ്റായ ചിത്രീകരണം വേണ്ടെന്നും  മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

governor pinaryi vijayan arif muhammad khan