കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രൊഫ. സി.എല്‍ പൊറിഞ്ചുക്കുട്ടി അന്തരിച്ചു

കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രഫ. സി.എല്‍.പൊറിഞ്ചുക്കുട്ടി (91) ദുബായില്‍ തൃശൂര്‍ കേച്ചേരി ചിറനെല്ലൂര്‍ സ്വദേശിയാണ്. തൃശൂര്‍ ഫൈനാര്‍ട്സ് കോളജിന്റെ ആദ്യ പ്രിന്‍സിപ്പലാണ്. കേന്ദ്ര ലളിതകലാ അക്കാദമി സെക്രട്ടറിയും വൈസ് ചെയര്‍മാനുമായിരുന്നു. 2011 ല്‍ രാജാരവിവര്‍മ്മ പുരസ്‌കാരം നേടി.

author-image
Web Desk
New Update
കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രൊഫ. സി.എല്‍ പൊറിഞ്ചുക്കുട്ടി അന്തരിച്ചു

ദുബായ്: കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രഫ. സി.എല്‍.പൊറിഞ്ചുക്കുട്ടി (91) ദുബായില്‍ തൃശൂര്‍ കേച്ചേരി ചിറനെല്ലൂര്‍ സ്വദേശിയാണ്. തൃശൂര്‍ ഫൈനാര്‍ട്സ് കോളജിന്റെ ആദ്യ പ്രിന്‍സിപ്പലാണ്. കേന്ദ്ര ലളിതകലാ അക്കാദമി സെക്രട്ടറിയും വൈസ് ചെയര്‍മാനുമായിരുന്നു. 2011 ല്‍ രാജാരവിവര്‍മ്മ പുരസ്‌കാരം നേടി.

വാര്‍ധക്യസഹജമായ അസുഖം മൂലം ഏറെ നാളായി കിടപ്പിലായിരുന്നു. ശനിയാഴ്ച രാത്രി ദുബായ് ഗാര്‍ഡന്‍സില്‍ മകന്റെ വീട്ടിലായിരുന്നു അന്ത്യം. അഞ്ച് വര്‍ഷമായി മകന്റെയും കുടുംബത്തിന്റെയും കൂടെയായിരുന്നു താമസം.

തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളജിന്റെ ശില്പികളിലൊരാളും പ്രധാന അധ്യാപകനുമായിരുന്നു. അദ്ദേഹത്തിന്റെ നവതി കഴിഞ്ഞ വര്‍ഷം മക്കളുടെയും കൊച്ചുമക്കളുടെയും കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നു. ഭാര്യ: എലിസബത്ത്. മക്കള്‍: ബൈജു (സീനിയര്‍ എഡിറ്റര്‍, ദുബായ് ഗവ. മീഡിയ ഓഫീസ്), ആശ. മരുമക്കള്‍: കവിത, ശ്രീകാന്ത്.

തൃശൂര്‍ ജില്ലയിലെ കേച്ചേരി ചിറനെല്ലൂരില്‍ 1932ല്‍ ലൂയീസ്-താണ്ടമ്മ ദമ്പതികളുടെ മകനായി ജനനം. ചിറനെല്ലൂര്‍ സെന്റ് ജോസഫ് യുപി സ്‌കൂള്‍, കേച്ചേരി ജ്ഞാനപ്രകാശിനി ലോവര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുന്നംകുളം ബോയ്സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ബിരുദവും ഉദയ് പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ഒഫ് ഫൈനാര്‍ട്സില്‍ ഒന്നാം റാങ്കും ഗോള്‍ഡും മെഡലും നേടി.

1956ല്‍ മാവേലിക്കര രാജാരവിവര്‍മ സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഇതേ സ്‌കൂളില്‍ പ്രിന്‍സിപ്പലായി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ബാച്‌ലര്‍ ഒഫ് ഫൈനാര്‍ട്സ് ബിരുദവും ചിത്രകലാധ്യാപനത്തില്‍ നാഷനല്‍ ഡിപ്ലോമയും ആരംഭിക്കുന്നതിന് മുന്‍കൈയെടുത്തത് ഇദ്ദേഹമാണ്. നാഷനല്‍ ചിത്രകലാ ജൂറി ചെയര്‍മാന്‍, കമ്മിറ്റി ഫോര്‍ ട്രിനാലെ ചെയര്‍മാന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സ് അംഗം, ന്യൂഡല്‍ഹി നാഷനല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ആര്‍ട് പര്‍ചേസ് വിഭാഗം അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കേരളത്തില്‍ മ്യൂസിയം, സര്‍വവിജ്ഞാനകോശം, ജവഹര്‍ ബാലഭവന്‍ എന്നീ സ്ഥാപനങ്ങളില്‍ ഉപദേശകസമിതി അംഗമായിരുന്നു.

kerala Artist pl porinjukkutty