/kalakaumudi/media/post_banners/9c02354b3b45525549b7c59963708a91cf5ccb27608c1c58d80169c728155879.jpg)
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. ടോപ്ഖാന മലനിരകളിലാണ് വിമാനം തകര്‍ന്നു വീണത്. മോസ്‌കോയിലേക്കുള്ള വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടതെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ ഇത് മൊറോക്കോയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനമാണെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അതേസമയം വിമാനത്തില്‍ ഇന്ത്യക്കാര്‍ ഇല്ലെന്നും സ്ഥിരീകരിച്ചു. അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ല വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
