സാങ്കേതിക തകരാറ്; തെക്കന്‍ പാരിസില്‍ ചെറുവിമാനം അടിയന്തിരമായി താഴെയിറക്കി

By web desk.05 12 2023

imran-azhar


പാരീസ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തെക്കന്‍ പാരീസില്‍ ചെറുവിമാനം അടിയന്തിരമായി നിലത്തിറക്കി. വില്ലേജുഫിലെ റസിഡന്‍ഷ്യല്‍ ഏരിയയിലായിരുന്നു വിമാനം ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരെ അടിയന്തിര ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

 


എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് വിമാനം വില്ലെജുഇഫിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ അടിയന്തിരമായി ഇറക്കിയതെന്ന്
ഗതാഗത മന്ത്രി ക്ലെമന്റ് ബ്യൂണ്‍ പറഞ്ഞു.

 

വിമാനത്തില്‍ ഒരു പൈലറ്റും മൂന്ന് യാത്രക്കാരുമാണ് ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടിയന്തിരമായി താഴെയിറക്കിയതിനാല്‍ വിമാനം സമീപത്തെ അപ്പാര്‍മെന്റിന്റെ മതിലിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഫ്യൂസ്ലേജ് തകര്‍ന്നു. മറ്റാര്‍ക്കും പരിക്കില്ല.

 

വില്ലെജുഫില്‍ നിന്ന് ഏകദേശം 130 കിലോമീറ്റര്‍ (80 മൈല്‍) അകലെയുള്ള റൂണില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. വെര്‍സൈല്‍സിനടുത്തുള്ള ടൗസസ്-ലെ-നോബിളിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. അപകടത്തില്‍ ഓഫീസ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് അനാലിസിസ് ഫോര്‍ സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

OTHER SECTIONS