/kalakaumudi/media/post_banners/d253fd9c2847ee11e3a628c3df36b29d5e9da13c489e71436f6651f738db836f.jpg)
കല്ലമ്പലം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാവായിക്കുളം കുടവൂര്‍ ചാന്നാരുകോണം ലക്ഷ്മി വിലാസത്തില്‍ ഉണ്ണിയുടെയും സീനയുടെയും മകള്‍ ശ്രീലക്ഷ്മി (17) ആണ് മരിച്ചത്. ഞെക്കാട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
എന്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി ചില സാധനങ്ങള്‍ വാങ്ങി നല്‍കണമെന്ന് അമ്മയോട് പറഞ്ഞിരുന്നു. ഇത് വാങ്ങി നല്‍കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നു.
കല്ലമ്പലം പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. സഹോദരി: ശ്രീധന്യ.