അടിമാലിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബിഹാറുകാരനായ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. സംഭവത്തില്‍ ഇതരസംസ്ഥാനക്കാരനായ ബിരുദവിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ ഐരാപുരത്ത് വാടകവീട്ടില്‍ താമസിക്കുന്ന മുഹമ്മദ് നബീസ് (20) ആണ് അറസ്റ്റിലായത്.

author-image
Web Desk
New Update
അടിമാലിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബിഹാറുകാരനായ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

 

അടിമാലി: പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. സംഭവത്തില്‍ ഇതരസംസ്ഥാനക്കാരനായ ബിരുദവിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ ഐരാപുരത്ത് വാടകവീട്ടില്‍ താമസിക്കുന്ന മുഹമ്മദ് നബീസ് (20) ആണ് അറസ്റ്റിലായത്.

അടിമാലിയില്‍ പ്ലസ്ടു സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി മുഹമ്മദ് നബീസ് ഫോണിലൂടെയാണ് പരിചയപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ മറ്റാരും ഇല്ലാത്ത ദിവസം കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചു എന്നാണ് കേസ്.

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണു വീട്ടുകാര്‍ വിവരം അറിഞ്ഞത്. ബിഹാര്‍ സ്വദേശികളായ മാതാപിതാക്കളുടെ മകനാണ് മുഹമ്മദ് നബീസ്. ഇയാള്‍ ഐരാപുരം കോളജിലാണ് പഠിക്കുന്നത്.

പോക്‌സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

kerala news Latest News police kerala police news update