വ്യായാമം ചെയ്യുന്ന റിംഗില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

ചൊവ്വാഴ്ച രാവിലെ ധനുഷിന്റെ അമ്മയാണ് മകന്റെ മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

author-image
Web Desk
New Update
വ്യായാമം ചെയ്യുന്ന റിംഗില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: ആനാട് വെള്ളരിക്കോണത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍. അനില്‍കുമാര്‍ - സിന്ധു ദമ്പതികളുടെ മകന്‍ ധനുഷ് (17) ആണ് വീട്ടിന്റെ റൂഫില്‍ വ്യായാമം ചെയ്യാന്‍ തൂക്കിയിട്ടിട്ടുള്ള റിംഗില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ചൊവ്വാഴ്ച രാവിലെ ധനുഷിന്റെ അമ്മയാണ് മകന്റെ മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആനാട് എസ്എന്‍വി എച്ച്എസിലെ പ്ലസ് ടു കംപ്യൂട്ടെര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. ദിവസവും രാവിലെ വീടിന്റെ ടെറസ്സില്‍ വ്യായാമം ചെയ്യാറുണ്ട്. കൂടാതെ കരട്ടെ പരിശീലനവും നടത്തും.

മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ട നടത്തി. നെടുമങ്ങാട് പൊലീസ് കേസെടുത്തു. അബദ്ധത്തില്‍ റിംഗിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങിയതാകാംമരണകാരണമെന്ന് പൊലീസ് പറഞ്ഞു. രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥി ധന്യ സഹോദരിയാണ്.

kerala news kerala Thiruvananthapuram