ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോത്രവർഗ സമൂഹത്തിന് 24,000 കോടിയുടെ പദ്ധതി; പ്രധാനമന്ത്രി ജാർഖണ്ഡിലേയ്ക്ക്

ദുർബലരായ ആദിവാസി വിഭാഗങ്ങളുടെ (പിവിടിജി) സമഗ്ര വികസനം ലക്ഷ്യമിട്ട് ജാർഖണ്ഡിൽ 24,000 കോടി രൂപയുടെ പദ്ധതി ഉടൻ ആരംഭിക്കും.ഇതിന്റെ ഭാ​ഗമായി നവംബർ 14 മുതൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ജാർഖണ്ഡിലെത്തും.

author-image
Greeshma Rakesh
New Update
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോത്രവർഗ സമൂഹത്തിന്  24,000 കോടിയുടെ പദ്ധതി; പ്രധാനമന്ത്രി ജാർഖണ്ഡിലേയ്ക്ക്

 

 

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോത്രവർഗ സമൂഹത്തിൽ ശക്തമായ മുന്നേറ്റം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുർബലരായ ആദിവാസി വിഭാഗങ്ങളുടെ (പിവിടിജി) സമഗ്ര വികസനം ലക്ഷ്യമിട്ട് 24,000 കോടി രൂപയുടെ പദ്ധതി ഉടൻ ആരംഭിക്കും.ജാർഖണ്ഡിൽ നടക്കുന്ന പരിപാടിയിൽ പദ്ധതിയ്ക്ക തുടക്കം കുറിക്കും.

ഇതിന്റെ ഭാഗമായി നവംബർ 14 മുതൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ജാർഖണ്ഡിലെത്തും. സന്ദർശനത്തിന്റെ രണ്ടാം ദിവസം, ഗോത്രവർഗത്തിന്റെ എക്കാലത്തേയും ശക്തനായ പോരാളി ഭഗവാൻ ബിർസ മുണ്ടയ്ക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ(നവംബർ 15) ആദരമർപ്പിക്കും.ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനാമായ നവംബർ 15 ജൻജാതിയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു.

 

മുണ്ടയുടെ ജന്മസ്ഥലമായ ഉലിഹാതു സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി ഖുന്തിയിൽ (ജാർഖണ്ഡ്) ജനജാതീയ ഗൗരവ് ദിനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ പരിപാടിയിൽ അദ്ദേഹം 'പിഎം പിവിടിജി മിഷൻ', 'വിക്ഷിത് ഭാരത് സങ്കൽപ് യാത്ര' എന്നിവയ്ക്ക് തുടക്കം കുറിക്കും.

2023-24 ലെ ബജറ്റിൽ പ്രഖ്യാപിച്ച 'പിഎം പിവിടിജി മിഷൻ' ഗോത്ര വിഭാഗങ്ങളുടെ ശാക്തീകരണത്തിലേക്കുള്ള വലിയ ചുവടുവയ്പ്പാണെന്നാണ് വിലയിരുത്തൽ. ഏകദേശം 28 ലക്ഷം ജനസംഖ്യയുള്ള 22,544 ഗ്രാമങ്ങളിലായി (220 ജില്ലകൾ) 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 75 പിവിടിജികളുണ്ട്.

പിഎംഒ പ്രസ്താവന പ്രകാരം, ഈ ഗോത്രങ്ങൾ വിദൂരവും കണ്ടെത്താൻ കഴിയാത്തതുമായ വനപ്രദേശങ്ങളിലാണ് താമസിക്കുന്നത്. റോഡ്, ടെലികോം കണക്റ്റിവിറ്റി, വൈദ്യുതി, സുരക്ഷിത പാർപ്പിടം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, സുസ്ഥിര ഉപജീവന സാധ്യതകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പിവിടിജി കുടുംബങ്ങൾക്ക് ഉറപ്പാക്കുക എന്നതാണ് പുതിയ മിഷന്റെ പ്രധാന ലക്ഷ്യം.

കൂടാതെ, പിഎംജെഎവൈ, അരിവാൾകോശ രോഗനിർമാർജനം, ക്ഷയരോഗ നിർമാർജനം, 100% രോഗപ്രതിരോധശേഷി, പിഎം സുരക്ഷിത് മാതൃത്വ യോജന, പിഎം മാതൃവന്ദന യോജന, പിഎം പോഷൺ, പിഎം ജൻ ധൻ യോജന തുടങ്ങിയവയും പൂർത്തീകരിക്കും.

ആദിവാസി ജനസംഖ്യയുള്ള ജില്ലകളിൽ നിന്ന് ആരംഭിക്കുന്ന യാത്ര ജനുവരി 25-ഓടെ രാജ്യത്തെ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും.

എട്ട് കോടിയിലധികം ഗുണഭോക്താക്കൾക്കായി പിഎം-കിസാന്റെ 15-ാം ഗഡുവും (ഏകദേശം 18,000 കോടി രൂപ) നൽകുകയും റെയിൽ, റോഡ്, വിദ്യാഭ്യാസം, കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങി വിവിധ മേഖലകളിലെ ഏകദേശം 7200 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കുമെന്നും പിഎംഒ പ്രസ്താവനയിൽ പറയുന്നു.

 

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

tribal community 24000 crore scheme Jharkhand narendra modi