മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്ന് ശോഭന; സുരേഷ് ഗോപിയും കെ സുരേന്ദ്രനും റോഡ്ഷോയിൽ മോദിക്കൊപ്പം

മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്ന് 'സ്ത്രീ ശക്തി മോദിക്കൊപ്പം' പരിപാടിയുടെ വേദിയിലെത്തിയ നടി ശോഭന.വനിത ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിയെന്നും ശോഭന കൂട്ടിച്ചേർത്തു.

author-image
Greeshma Rakesh
New Update
മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്ന് ശോഭന; സുരേഷ് ഗോപിയും കെ സുരേന്ദ്രനും റോഡ്ഷോയിൽ മോദിക്കൊപ്പം

തൃശൂർ: മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്ന് 'സ്ത്രീ ശക്തി മോദിക്കൊപ്പം' പരിപാടിയുടെ വേദിയിലെത്തിയ നടി ശോഭന.

വനിത ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിയെന്നും ശോഭന കൂട്ടിച്ചേർത്തു. തേക്കിൻകാട് മൈതാനത്ത് നടക്കുന്ന മഹിളാ സമ്മേളനമായ 'സ്ത്രീ ശക്തി മോദിക്കൊപ്പം' പരിപാടിയിൽ ശോഭനയ്ക്കൊപ്പം നിരവധി പ്രശസ്ത വനിതകളാണ് പങ്കെടുക്കുന്നത്. പി ടി ഉഷ, മിന്നു മണി,മറിയകുട്ടി തുടങ്ങിയവർ വേദിയിലുണ്ട്.

അതേസമയം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നര കിലോമീറ്റർ റോഡ് ഷോ നടത്തിയാണ് തേക്കിൻകാട് മൈതാനത്ത നടക്കുന്ന മഹിളാ സമ്മേളനമായ 'സ്ത്രീ ശക്തി മോദിക്കൊപ്പം' പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത എന്നിവരും മോദിക്കൊപ്പം റോഡ് ഷോയുടെ ഭാഗമായി വാഹനത്തിലുണ്ടായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിയത്. ഹെലികോപ്റ്റർ മാർഗം അദ്ദേഹം കുട്ടനെല്ലൂർ ഹെലിപാഡിലെത്തിയ അദ്ദേഹം ജില്ലാ ആശുപത്രി ജംഗ്ഷൻ വരെ റോഡ് മാർഗമാണ് എത്തിയത്. ഇതിന് ശേഷമാണ് സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെ മോദിയുടെ ഒന്നരക്കിലോമീറ്റർ റോഡ് ഷോ.അനിൽ ആന്‍റണി, പി കെ കൃഷ്ണദാസ്, രാധാ മോഹൻ അഗർവാൾ, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ വേദിയിലെത്തിയിട്ടുണ്ട്.

road show thrissur Suresh Gopi narendra modi BJP