രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; വെള്ളിയാഴ്ച മുതൽ 11 ദിവസത്തെ വ്രതം ആരംഭിച്ച് നരേന്ദ്ര മോദി

ഈ ശുഭ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും മോദി പറഞ്ഞു. എല്ലാവരും ജനുവരി 22 നായി കാത്തിരിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ തനിക്ക് ആശിര്‍വാദം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

author-image
Greeshma Rakesh
New Update
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; വെള്ളിയാഴ്ച മുതൽ 11 ദിവസത്തെ വ്രതം ആരംഭിച്ച് നരേന്ദ്ര മോദി

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കുന്ന ജനുവരി 22 വരെ 11 ദിവസത്തെ പ്രത്യേക വ്രതം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച മുതൽ 11 ദിവസത്തെ വ്രതം അനുഷ്ടിച്ചു തുടങ്ങിയതായി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

പ്രാണപ്രതിഷ്ഠാ ചരിത്രപരവും, മംഗളകരവുമായ അവസരമാണ്. ഈ ശുഭ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും മോദി പറഞ്ഞു. എല്ലാവരും ജനുവരി 22 നായി കാത്തിരിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ തനിക്ക് ആശിര്‍വാദം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷ്ഠാ ചടങ്ങിലേക്ക് എല്ലാ ജനങ്ങളില്‍ നിന്നുമുള്ള അനുഗ്രഹം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ”രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിന് ഇനി 11 ദിവസങ്ങള്‍ മാത്രം. പ്രതിഷ്ഠാ വേളയില്‍ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം എന്നെ സൃഷ്ടിച്ചത്. ഇത് മനസ്സില്‍ വെച്ചുകൊണ്ട് ഞാന്‍ ഇന്ന് മുതല്‍ 11 ദിവസത്തെ പ്രത്യേക ചടങ്ങ് ആരംഭിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

”ഞാന്‍ വികാരാധീനനാണ്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഇത്തരം വികാരങ്ങള്‍ അനുഭവിക്കുന്നത്,” അദ്ദേഹം പറഞ്ഞു. ”ജീവിതത്തിലെ ചില നിമിഷങ്ങള്‍ യാഥാര്‍ത്ഥ്യമായി മാറുന്നത് ദൈവിക അനുഗ്രഹം കൊണ്ടാണ്. ഇന്ന് നമുക്കെല്ലാവര്‍ക്കും ലോകമെമ്പാടുമുള്ള രാമഭക്തര്‍ക്കും ഇത് വളരെ പുണ്യമുള്ള അവസരമാണ്. എല്ലായിടത്തും ശ്രീരാമനോടുള്ള ഭക്തിയുടെ അത്ഭുതകരമായ അന്തരീക്ഷമുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

observe fast PM Modi pran pratishtha ayodhya ram temple