പ്രധാനമന്ത്രി ജനുവരി 3ന് തൃശൂരില്‍; 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 3ന് കേരളത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ''സ്ത്രീശക്തി മോദിക്കൊപ്പം'' എന്ന പേരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

author-image
Priya
New Update
പ്രധാനമന്ത്രി ജനുവരി 3ന് തൃശൂരില്‍; 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 3ന് കേരളത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ''സ്ത്രീശക്തി മോദിക്കൊപ്പം'' എന്ന പേരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന മഹിളാ സമ്മേളനത്തില്‍ രണ്ടു ലക്ഷം വനിതകള്‍ പങ്കെടുക്കും. പരിപാടിയില്‍ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ പങ്കെടുക്കും.

വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയ പ്രധാനമന്ത്രിയെ ബിജെപി കേരള ഘടകം ചടങ്ങില്‍ അഭിനന്ദിക്കും. നേരത്തെ ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാര്‍ത്ഥം മൂന്നിലേക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

BJP naredra modi keraa