/kalakaumudi/media/post_banners/d3d528e4a2108a6e85d431dd1f51f3c8533f0be2b8c21371337b67f9e532c2b4.jpg)
പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച്15ന് വൈകിട്ട് 5 മണിക്ക് പാലക്കാട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് വേണ്ടി പ്രചാരണത്തിനായാണ് മോദി എത്തുക.മറ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി പങ്കെടുക്കുമോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.