'ഡീപ് ഫേക് വീഡിയോകള്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നു; മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ജനങ്ങളെ ബോധവത്കരിക്കണം'

ഡീപ് ഫേക് വീഡിയോകള്‍ വലിയ ആശങ്ക സൃഷ്ടിക്കുകയാണെന്നും നിരവധി സാധാരണക്കാരെ ബാധിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

author-image
Priya
New Update
'ഡീപ് ഫേക് വീഡിയോകള്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നു; മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ജനങ്ങളെ ബോധവത്കരിക്കണം'

ഡല്‍ഹി: ഡീപ് ഫേക് വീഡിയോകള്‍ വലിയ ആശങ്ക സൃഷ്ടിക്കുകയാണെന്നും നിരവധി സാധാരണക്കാരെ ബാധിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബിജെപി ആസ്ഥാനത്ത് സംസാരിക്കുന്നതിനിടയിലാണ് ഡീപ് ഫേക് വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചത്.സെലിബ്രിറ്റികളടക്കം
നിരവധി പേര്‍ ഡീപ് ഫേക് വീഡിയോകളുടെ ഇരകളായിട്ടുണ്ട്.

ഇത്തരം വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാന്‍ ചാറ്റ് ജിപിടി സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ജനങ്ങളെ ബോധവത്കരിക്കണം.

ഡീപ് ഫേക് വീഡിയോകളില്‍ ഇരയാക്കപ്പെട്ടവര്‍ പൊലീസില്‍ പരാതി നല്‍കണമെന്നും വിവരസാങ്കേതിക നിയമങ്ങള്‍ പ്രകാരമുള്ള പരിഹാരങ്ങള്‍ പ്രയോജനപ്പെടുത്തമെന്നും മോദി പറഞ്ഞു.

നിരവധി യുവ മാധ്യമപ്രവര്‍ത്തകരെ നഷ്ടമാകുന്നത് ദുഃഖകരമാണ്. മാധ്യമപ്രവര്‍ത്തകരുടെ ആരോഗ്യം ഗൗരവത്തോടെ കാണണം. ഇതിനായി സര്‍ക്കാരിന് എന്ത് ചെയ്യാനാകും എന്നത് ചര്‍ച്ച ചെയ്യണം.

പ്രാദേശിക വ്യാപാരികളെയും ഉത്പന്നങ്ങളെയും മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കണം. 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കണം എന്നത് പാര്‍ട്ടി പരിപാടിയല്ല. വികസനത്തിന് മാധ്യമങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തു.

narendra modi