കൊച്ചിയിൽ റോഡ് ഷോ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തിലേയ്ക്ക്

ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളിൽ പങ്കെടുക്കും.

author-image
Greeshma Rakesh
New Update
കൊച്ചിയിൽ റോഡ് ഷോ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തിലേയ്ക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തും. ജനുവരി 16ഉം 17 ഉം പ്രധാനമന്ത്രി കേരളത്തിലുണ്ടാകും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ റോഡ് ഷോയിൽ പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളിൽ പങ്കെടുക്കും.

മാത്രമല്ല ക്ഷേത്രദർശനവും നടത്തും. തുടർന്ന് കൊച്ചിയിൽ പാർട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തതിന് ശേഷം മോദി ഉച്ചതിരിഞ്ഞ് ഡൽഹിയിലേയ്ക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് ഗുരുവായൂരിൽ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം പോലീസ് സുരക്ഷാ പരിശോധന നടത്തിയിരുന്നു. സുരേഷ് ഗോപിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

തൃശൂര്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാട്, ഗുരുവായൂരിലെ സ്വകാര്യ ഹോട്ടല്‍ എന്നിവങ്ങളിലാണ് പോലീസ് സുരക്ഷാ പരിശേധന നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ് സൂചന.

kerala kochi PM Narendra Modi Suresh Gopi