/kalakaumudi/media/post_banners/b61d9fea06fb6ebe76fa18bd0697005cd6c5770c844c5f33d0e6a97a6742c44d.jpg)
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. പ്രധാനമന്ത്രി ഉച്ചയോടെ കൊച്ചിയിലെത്തും ശേഷം തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി സംസാരിക്കും.
പ്രധാനമന്ത്രി ഇന്ന് തമിഴ്‌നാട് സന്ദര്‍ശിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തുന്നത്.
റോഡ് - റെയില്‍ -വ്യോമഗതാഗത മേഖലയിലായി 19,500 കോടി രൂപയുടെ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും.