ലൈംഗികാതിക്രമ പരാതി; ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ യെദിയൂരപ്പക്കെതിരെ പോക്സോ കേസ്

വഞ്ചനാ കേസിൽ സഹായം തേടി കഴിഞ്ഞ ​ഫെബ്രുവരി രണ്ടിന് മാതാവും പെൺകുട്ടിയും യെദിയൂരപ്പയെ സന്ദർശിച്ചപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു

author-image
Greeshma Rakesh
New Update
 ലൈംഗികാതിക്രമ പരാതി; ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ യെദിയൂരപ്പക്കെതിരെ പോക്സോ കേസ്

 

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പക്കെതിരെ പോക്സോ കേസ്.17കാരിയുടെ മാതാവാണ്  ബംഗളൂരു സദാശിവ നഗർ പൊലീസ് സ്റ്റേഷനിൽ  ലൈംഗികാതിക്രമം സംബന്ധിച്ച് പരാതി നൽകിയത്.

വഞ്ചനാ കേസിൽ സഹായം തേടി കഴിഞ്ഞ ഫെബ്രുവരി രണ്ടിന് മാതാവും പെൺകുട്ടിയും  യെദിയൂരപ്പയെ സന്ദർശിച്ചപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. 2008 മുതൽ 2011 വരെയും 2019 മുതൽ 2021 വരെയും 2018ൽ കുറഞ്ഞ കാലവും കർണാടക മുഖ്യമന്ത്രിയായിരുന്നു യെദിയൂരപ്പ.

ആഴ്ചകൾ നീണ്ട ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് 2021ൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും പകരം ബസവരാജ് ബൊമ്മെ സ്ഥാനമേൽക്കുകയുമായിരുന്നു.

 

BJP karnataka POCSO Case BS Yediyurappa