കൊച്ചിയില്‍ രണ്ടിടത്തു നിന്നായി 91.82 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു

കൊച്ചിയില്‍ രണ്ടിടത്തു നിന്നായി 91.82 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.

author-image
Web Desk
New Update
കൊച്ചിയില്‍ രണ്ടിടത്തു നിന്നായി 91.82 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു

കൊച്ചി: കൊച്ചിയില്‍ രണ്ടിടത്തു നിന്നായി 91.82 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. തയ്യല്‍ക്കടയുടെ മറവില്‍ ലഹരി കച്ചവടം നടത്തിയിരുന്ന തമ്മനം സന്തോഷ് ലെയ്ന്‍ നാരോത്ത് റോഡ് ഈച്ചരങ്കാട് വീട്ടില്‍ ഇ.എസ്. സോബിനെ (40) യാണ് സിറ്റി ഡാന്‍സാഫ് ടീമും പാലാരിവട്ടം പൊലീസും ചേര്‍ന്ന് പിടികൂടിയത്.

പാലാരിവട്ടം പള്ളിനട ഗ്രേസ് മാതാ സ്റ്റിച്ചിങ് സെന്ററില്‍ ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി സിറ്റി പൊലീസ് പരിശോധന നടത്തിയത്. ഇവിടെ നിന്നും 13.23 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.

സോബിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ക്ക് ലഹരിമരുന്ന് നല്‍കുന്ന ആളുടെ വിവരങ്ങള്‍ നല്‍കിയത്.തുടര്‍ന്ന്, കലൂര്‍ പോണോത്ത് റോഡ് അഴകന്തറ ക്രോസ് റോഡിന് എതിര്‍വശത്ത് വാടകയ്ക്ക് താമസിക്കുന്ന കിഴക്കൂടന്‍ വീട്ടില്‍ ടില്ലു തോമസി (29) ന്റെ വീട്ടില്‍ നോര്‍ത്ത് പൊലീസ് പരശോധന നടത്തുകയായിരുന്നു.

ഇയാളുടെ പക്കല്‍നിന്നും 78.59 ഗ്രാം എം.ഡി.എം.എ. കണ്ടെത്തി. ബസ് ഡ്രൈവറായ ടില്ലു തോമസിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്.

drugs MDMA kochi Latest News police news update