അശ്ലീല ചുവയോടെ സംസാരിച്ചു; മഹാരാജാസ് കോളേജ് അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനിയുടെ പരാതി

മഹാരാജാസ് കോളേജിലെ അധ്യാപകന്‍ ഡോ. കെ എം നിസാമുദീന്‍ അശ്ലീലച്ചുവയോടെ സംസാരിച്ചതായി വിദ്യാര്‍ത്ഥിനിയുടെ പരാതി. കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ അധ്യാപകനെതിരെ പരാതി നല്‍കിയത്.

author-image
Web Desk
New Update
അശ്ലീല ചുവയോടെ സംസാരിച്ചു; മഹാരാജാസ് കോളേജ് അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനിയുടെ പരാതി

കൊച്ചി: മഹാരാജാസ് കോളേജിലെ അധ്യാപകന്‍ ഡോ. കെ എം നിസാമുദീന്‍ അശ്ലീലച്ചുവയോടെ സംസാരിച്ചതായി വിദ്യാര്‍ത്ഥിനിയുടെ പരാതി. കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ അധ്യാപകനെതിരെ പരാതി നല്‍കിയത്.

അധ്യാപകന്‍ സ്ത്രീത്വത്തെ ചോദ്യം ചെയ്‌തെന്നും വിദ്യാര്‍ത്ഥിനികളെ രാത്രികളില്‍ ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്താറുണ്ടെന്നും പരാതിയില്‍ പറയുന്നു.

മഹാരാജാസ് കോളേജിലെ യൂണിയന്‍ സ്റ്റാഫ് അഡൈ്വസര്‍ കൂടിയായ ഡോ കെ എം നിസാമുദ്ദീനെ പുറത്താക്കണമെന്ന ആവശ്യവുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് നേരത്തെ രംഗത്ത് വന്നിരുന്നു. പെണ്‍കുട്ടികളുടേതടക്കം അധ്യാപകനെതിരെ നിരവധി പരാതികള്‍ ഉണ്ടെന്നും നടപടി എടുത്തില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോപിച്ചിരുന്നു.

കോളേജിലെ അറബിക് വിഭാഗം അസി. പ്രൊഫസറായ കെ എം നിസാമുദീന് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിയുടെ മര്‍ദനമേറ്റിരുന്നു. അറബിക് ഡിപ്പാര്‍ട്ട്മെന്റിലെത്തിയ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ് റാഷിദാണ് അധ്യാപകനെ മര്‍ദ്ദിച്ചത്.

kerala kochi police maharajas college