/kalakaumudi/media/post_banners/8ec1e8eefc3a2dd932a196ea4a6efb2582475b054b460a0af3993d9198991a67.jpg)
പട്ന: വാഹനാപകടത്തില്‍ ദാരുണമായി മരിച്ച യുവാവിന്റെ മൃതദേഹം കനാലില്‍ തള്ളി പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തായത്.
ബിഹാറിലാണ് സംഭവം. അപകട സ്ഥലത്തുണ്ടായിരുന്നവരാണ് വീഡിയോ പകര്‍ത്തിയത്. അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പൊലീസ് പൊക്കിയെടുത്തും ലാത്തി ഉപയോഗിച്ചും കനാലിലേക്ക് തള്ളുകയായിരുന്നു. മാരകമായ അപകടകമാണ് നടന്നതെന്നും മൃതദേഹം വീണ്ടെടുക്കാനാകാത്ത വിധം ഛിന്നഭിന്നമായതിനാലാണ് അവശിഷ്ടം കനാലിലേക്ക് തള്ളിയതെന്നുമാണ് ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വിശദീകരണം.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. മനുഷ്യത്വ രഹിതമായ നടപടിയാണ് പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും മാന്യമായ ശവസംസ്‌കാരം എല്ലാവരുടെയും അവകാശമാണെന്നും പലരും അഭിപ്രായപ്പെട്ടു.
അതേസമയം, വൈറലായ വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പിന്നീട് വലിച്ചെറിഞ്ഞ ഭാഗങ്ങള്‍ കനാലില്‍ നിന്ന് പൊലീസ് വീണ്ടെടുക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.