യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; പൊലീസ് 28 ന് കുറ്റപത്രം സമര്‍പ്പിക്കും

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പൊലീസ് ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. 300 പേജുള്ള കുറ്റപത്രം കുന്ദമംഗലം കോടതിയിലാണ് സമര്‍പ്പിക്കുക.

author-image
Priya
New Update
യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; പൊലീസ് 28 ന് കുറ്റപത്രം സമര്‍പ്പിക്കും

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പൊലീസ് ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. 300 പേജുള്ള കുറ്റപത്രം കുന്ദമംഗലം കോടതിയിലാണ് സമര്‍പ്പിക്കുക.

മെഡിക്കല്‍ കോളേജ് പൊലീസിനാണ് കേസിന്റെ അന്വേഷണ ചുമതലയുള്ളത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്‌സുമാരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രസവ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സംഘത്തിലുളള ഡോക്ടര്‍ സികെ രമേശന്‍, ഡോ എം ഷഹ്ന, മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ എം രഹ്ന, കെജി മഞ്ജു എന്നിവരാണ് കേസിലെ പ്രതികള്‍.

police scissors stuck in stomach