/kalakaumudi/media/post_banners/213b5400ba1a625cec68d2bec126d86fe26678775424d232ac5cc4ca33725016.jpg)
റാന്നി: അയിരൂര്‍ പ്ലാങ്കമണ്‍ ഗവ. എല്‍ പി എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആരോണ്‍ പി വര്‍ഗീസിന്റെ മരണത്തില്‍ അസ്വാഭാവികതയെന്ന് ബന്ധുക്കള്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് റാന്നി പോലീസ് കേസെടുത്തു.
പ്ലാങ്കമണ്‍െ കെ.കെ.വിജയന്റെയും ഷേര്‍ളിയുടെയും മകന്‍ ആരോണ്‍ പി. വര്‍ഗീസ് (5) മരണം റാന്നി മാര്‍ത്തോമ്മാ ആശുപത്രിയുടെ ചികിത്സ പിഴവാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
വ്യാഴാഴ്ച വൈകുന്നേരത്തോടെ കുട്ടിയുടെ കൈക്കുഴ ഉളുക്കിയതിനാണ് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ കൈക്കുഴ പിടിച്ചിടാന്‍ അനസ്‌തേഷ്യ നല്‍കി.
എന്നാല്‍, രാത്രിയില്‍ കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുട്ടിയെ കൊഴഞ്ചേരി ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ കുട്ടിയെ കോഴഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.