കളമശ്ശേരി സ്‌ഫോടനം: നിര്‍ണായക തെളിവുകള്‍ കണ്ടെടുത്ത് പൊലീസ്

കളമശ്ശേരി സ്‌ഫോടനത്തില്‍ നിര്‍ണായകമായ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകള്‍ കണ്ടെടുത്തു.

author-image
Web Desk
New Update
കളമശ്ശേരി സ്‌ഫോടനം: നിര്‍ണായക തെളിവുകള്‍ കണ്ടെടുത്ത് പൊലീസ്

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ നിര്‍ണായകമായ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകള്‍ കണ്ടെടുത്തു.

ഈ റിമോട്ടുകള്‍ ഉപയോഗിച്ചാണ് കളമശ്ശേരിയില്‍ മാര്‍ട്ടിന്‍ സ്‌ഫോടനം നടത്തിയത്. ശേഷം മാര്‍ട്ടിന്‍ വാഹനത്തിനുള്ളില്‍ റിമോട്ടുകള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

വെള്ള കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു റിമോട്ടുകള്‍. കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്.

ഒക്ടോബര്‍ 29-ന് രാവിലെയാണ് സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടക്കവെ സ്‌ഫോടനമുണ്ടായത്. അഞ്ചു പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനം നടക്കുമ്പോള്‍ ഹാളില്‍ രണ്ടായിരത്തിലധികം ആളുകളുണ്ടായിരുന്നു.

kalamassey blast case kerala police